chembatty-girl

തലയിൽ തട്ടംചുറ്റുന്നതിനുള്ള എളുപ്പമാർഗം അവതരിപ്പിച്ച കുഞ്ഞു യൂട്യൂബറിന്റെ വീഡിയോ ശ്രദ്ധ നേടുന്നു. തലയിൽ തട്ടം ചുട്ടികൊണ്ടാണ് കുഞ്ഞുപെൺകുട്ടി തന്റെ വീഡിയോയുടെ തുടക്കത്തിൽ പ്രത്യക്ഷപ്പെടുന്നത്. താൻ എന്തിനാണ് തലയിൽ കനത്തിൽ ചുറ്റിയ തട്ടവുമായി പ്രത്യക്ഷപ്പെടുന്ന പെൺകുട്ടി ഒട്ടും വൈകാതെ അതിനു പിന്നിലെ രഹസ്യവും വെളിപ്പെടുത്തുന്നുണ്ട്. തലയിൽ കമിഴ്ത്തി വച്ചിരിക്കുന്ന കലമാണ് ഈ രഹസ്യം.

തലയിൽ ഈ 'ചെമ്പട്ടി' കമിഴ്ത്തി വച്ച ശേഷം തട്ടം ചുറ്റിയാൽ നന്നായിരിക്കുമെന്നും കുഞ്ഞു യൂട്യൂബർ പറയുന്നുണ്ട്. എന്നാൽ ഇടയ്ക്ക് കലം താഴെവീഴാതെ ശ്രദ്ധിക്കണമെന്നും വീണാൽ 'മാനക്കേടാകു'മെന്നും പെൺകുട്ടി പ്രേക്ഷകരെ ഓർമ്മിപ്പിക്കുന്നുണ്ട്.

ആവശ്യം കഴിഞ്ഞാൽ 'മംഗൽത്തിന്റെ പൊരയ്ക്ക് പോയാല്' ചോറ് കൊണ്ടുവരാൻ കലം ഉപയോഗിക്കാവുന്നതാണ് എന്നുള്ള ടിപ്പും യൂട്യൂബർ നൽകുന്നുണ്ട്. ഇടയ്ക്ക് അന്തരീക്ഷത്തിൽ നിന്നും ഒരു കൈ വന്ന് വീഡിയോ തടസപ്പെടുത്താൻ ശമിക്കുന്നുണ്ടെങ്കിലും തനിക്ക് ലൈക്കുകളും ഷെയറുകളും സബ്സ്ക്രൈബുകളും നൽകണമെന്ന് പറഞ്ഞുകൊണ്ടാണ് കുട്ടി തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്.