കൊളറാഡോ: അമേരിക്കയിലെ പടിഞ്ഞാറൻ സംസ്ഥാനമായ കൊളറാഡോയിൽ നടന്ന വെടിവയ്പ്പിൽ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ ബോൾഡൻ നഗരത്തിലെ കിങ് ഷോപ്പേഴ്സ് എന്ന പലചരക്ക് കടയിലാണ് വെടിവയ്പ്പ് നടന്നത്. തോക്കുമായി എത്തിയ അക്രമി കടയിലുള്ളവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ജനങ്ങൾ പരിഭ്രാന്തരായി പരക്കംപാഞ്ഞു. അക്രമിയെ പൊലീസ് കീഴടക്കി. ഇയാൾക്കും പരിക്കേറ്റിട്ടുണ്ട്.
അക്രമിയുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല. മാർച്ച് 16ന് അറ്റ്ലാന്റയിൽ അക്രമി നടത്തിയ വെടിവയ്പ്പിൽ 8 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.