uae

ഷാർജ: കൊവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഷാർജയിലെ സർക്കാർ, സ്വകാര്യ നഴ്സറികൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി. മാർച്ച് 28 മുതൽ നഴ്സറികൾക്ക് കുട്ടികളെ സ്വീകരിക്കുന്നത് പുനരാരംഭിക്കാമെന്ന് പുതിയ ഉത്തരവിൽ പറയുന്നു.

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനായി നഴ്സറികളിൽ ഒന്നിലധികം പരിശോധനകൾ നടത്തിയിട്ടുണ്ടെന്ന് ഷാർജയിലെ പ്രാദേശിക അടിയന്തരാവസ്ഥ, പ്രതിസന്ധി, ദുരന്ത നിവാരണ സംഘം വ്യക്തമാക്കി. പിന്തുടരേണ്ട കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുളള വിശദമായ മാർഗരേഖ സ്‌കൂളുകൾക്കും നഴ്സറികൾക്കും ഇടയിൽ വിതരണം ചെയ്തിട്ടുണ്ട്.

നേരത്തെ മാർച്ച് 25 ന് സ്പ്രിംഗ് സെമസ്റ്റർ അവസാനിക്കുന്നതുവരെ ഷാർജ എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകളിലെയും നഴ്സറികളിലെയും വിദ്യാർത്ഥികൾക്കും വിദൂര പഠനം നീട്ടിയിരുന്നു.