si

തിരുവനന്തപുരം: എയർപോർട്ട് എമിഗ്രേഷൻ വിഭാഗത്തിലെ എസ്.ഐയെ മ‌ർദ്ദിച്ചെന്ന പരാതിയിൽ പേട്ട പൊലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ വാഹനത്തിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കത്തിനിടെയാണ് കാറിലെത്തിയ യുവാവ് എസ്.ഐയുടെ മുഖത്തിടിച്ചത്. പേട്ട നാലുമുക്കിലുള്ള ഫോറിനേഴ്സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസറുടെ കാര്യാലയത്തിന് സമീപത്തായിരുന്നു സംഭംവം. യുവാവിനെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെങ്കിലും ഇയാളെ പിടികൂടിയിട്ടില്ലെന്നാണ് സൂചന. രാഷ്ട്രീയ സ്വാധീനം ചെലുത്തി കേസ് ഒതുക്കിത്തീർക്കാനുള്ള ശ്രമം നടക്കുകയാണ്. യുവാവ് സി.പി.എം നേതാവിന്റെ ബന്ധുവാണെന്നുള്ള ആരോപണവും ഉയർന്നിട്ടുണ്ട്.