
കാൽപ്പന്തുകളിയിലെ നിത്യവിസ്മയ സ്വീഡിഷ് ഇതിഹാസം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ദേശീയ ടീമിലേക്ക് തിരികെയെത്തുന്നുവെന്ന് റിപ്പോർട്ടുകൾ. 2016ൽ സ്വീഡിഷ് കുപ്പായം അഴിച്ചുവച്ച സ്ലാട്ടൻ അഞ്ച് വർഷങ്ങൾക്ക് ശേഷം 39-ാം വയസിലാണ് വീണ്ടും ആ മഞ്ഞ ജേഴ്സി അണിയാൻ ഒരുങ്ങുന്നത്.
സ്വീഡിഷ് ടീിന്റെ കോച്ച് ജാനി ആൻഡേഴ്സണാണ് സ്ലാട്ടനെ തിരികെ വിളിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാത്രി ജോർജിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സ്ലാട്ടൺ സ്വീഡിഷ് ജേഴ്സി അണിഞ്ഞേക്കും. ദേശീയ ടീമിൽ നിന്ന് വിരമിച്ചെങ്കിലും ക്ലബ് ഫുട്ബാളിൽ ഇപ്പോഴും സജീവമാണ് താരം.ഈവ ർഷം നടക്കുന്ന യൂറോ കപ്പിൽ സ്വീഡനായി കളിക്കാനാണ് താരം പദ്ധതിയിടുന്നത്.
തുടർന്ന് 2022ൽ ദോഹയിൽ നടക്കുന്ന ലോകകപ്പിൽ തന്റെ 41-ാം വയസിൽ കളിക്കാനാണ് താരം ലക്ഷ്യമിടുന്നത്. 112 മത്സരങ്ങളിൽനിന്ന് 62 ഗോളുകൾ നേടിയ സ്ലാട്ടനാണ് സ്വീഡനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം .
2002, 2006 വർഷങ്ങളിൽ സ്വീഡനായി ലോകകപ്പ് കളിച്ച താരമാണെങ്കിലും ഇതുവരെ ഒരു തവണ പോലും ലോകകപ്പിൽ വലകുലുക്കാൻ സ്ലാട്ടമ് കഴിഞ്ഞിട്ടില്ല. ആകുറവ് കൂടി നികത്താനാണ് സ്ലാട്ടന്റെ പടയൊരുക്കം. നവംബറിൽ സ്വീഡിഷ് ടീമിലേക്ക് തിരിച്ചുവരാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് സ്ലാട്ടൻ വ്യക്തമാക്കിയിരുന്നു.