
തിരുവനന്തപുരം: കോൺഗ്രസ് തന്റെ ജീവനും ജീവിതവുമാണെന്ന് കെ സുധാകരൻ. താൻ പാർട്ടിക്കായി ജീവിതം ഇൻവെസ്റ്റ് ചെയ്തയാളാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നിലനിൽക്കുന്ന കാലം വരെ മറ്റൊരു ആലോചനയില്ലെന്നും, കഥകൾ ചമയ്‌ക്കേണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
പാർട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിൽ താൻ സ്ഥാനാർത്ഥിയാകുമായിരുന്നുവെന്നും, മൂന്ന് മാസത്തെ സാവകാശം കിട്ടിയിരുന്നെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കുമായിരുന്നുവെന്നും സുധാകരൻ വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.