arrest

ആലപ്പുഴ: മാന്നാർ സ്വദേശിനിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. കൊടുങ്ങല്ലൂർ സ്വദേശികളായ ഷിഹാബ്, സജാദ്,ഫൈസൽ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി.

ഫെബ്രുവരി 22ന് പുലർച്ചെയാണ് മാന്നാർ സ്വദേശിനിയായ ബിന്ദുവിനെ ഒരു സംഘമാളുകൾ തട്ടിക്കൊണ്ടുപോയത്. ഗൾഫിൽ നിന്നെത്തിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ടായിരുന്നു തട്ടിക്കൊണ്ടുപോകൽ.

നിരവധി തവണ സ്വർണം കടത്തിയിട്ടുള‌ള ബിന്ദു ഫെബ്രുവരി 19ന് ബെൽറ്റിനുള‌ളിൽ പേസ്‌റ്റ് രൂപത്തിലാണ് സ്വർണം കടത്തിയത്. കൊടുവള‌ളി സ്വദേശി രാജേഷിനുള‌ളതായിരുന്നു ഇത്. ഇവർക്ക് സ്വർണം എത്തിക്കാത്തതിനെ തുടർന്നാണ് ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.