aiadkmk-candidate

ചെന്നൈ: തിരഞ്ഞെടുപ്പ് അടുത്തതോടെ എവിടെ നോക്കിയാലും പാർട്ടികളുടെയും, അവരുടെ സ്ഥാനാർത്ഥികളുടെയും മോഹിപ്പിക്കുന്ന വാഗ്ദ്ധാനങ്ങളാണ്. അത്തരത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടറുടെ തുണി അലക്കി, തന്നെ വിജയിപ്പിച്ചാൽ വാഷിംഗ് മെഷീൻ നൽകാമെന്ന് വാഗ്ദ്ധാനം നൽകിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ നാഗപട്ടണം മണ്ഡലത്തിലെ എഐഎഡിഎംകെ സ്ഥാനാർത്ഥി തങ്ക കതിരവനാൻ.

വണ്ടിപ്പേട്ടയിൽ ഓരോ വീട്ടിലും കയറി വോട്ട് തേടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഒരു സ്ത്രീ തുണി അലക്കുന്നത് മത്സരാർത്ഥിയുടെ ശ്രദ്ധിയിൽപ്പെട്ടത്. ഉടൻ അടുത്തുപോയി വസ്ത്രങ്ങൾ താൻ അലക്കാമെന്ന് പറയുകയായിരുന്നു. ഇതുകേട്ട് അന്തംവിട്ട സ്ത്രീ അദ്ദേഹത്തെ വിലക്കുകയും ചെയ്തു. എങ്കിലും സ്ഥാനാർത്ഥിയുടെ സ്‌നേഹപൂർവമായ നിർബന്ധത്തിനൊടുവിൽ വീട്ടമ്മ അദ്ദേഹത്തിന് അലക്കികൊണ്ടിരുന്ന വസ്ത്രങ്ങൾ നൽകി.

നിലത്തിരുന്നു തുണികളെല്ലാം അലക്കി. കൂടാതെ അടുത്തുണ്ടായിരുന്ന കുറച്ച് പാത്രങ്ങളും കഴുകി. എല്ലാവരോടും തനിക്ക് തന്നെ ഉറപ്പായും വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചു. വിജയിപ്പിപ്പിച്ചാൽ എല്ലാവർക്കും വാഷിംഗ് മെഷീൻ നൽകുമെന്ന് പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്.

Tamil Nadu: AIADMK candidate Thanga Kathiravan from Nagapattinam washed people’s clothes and promised to give washing machine after winning elections during campaigning yesterday. pic.twitter.com/gvSgUy6UT6

— ANI (@ANI) March 23, 2021