
നടൻ ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകൾ മീനാക്ഷിയുടെ ജന്മദിനമായിരുന്നു ഇന്നലെ. മീനാക്ഷിയുടെ സുഹൃത്തും നടിയുമായ നമിതാ പ്രമോദ് ഉൾപ്പടെ നിരവധി പേർ താരപുത്രിയ്ക്ക് ആശംസ നേർന്നിരുന്നു.ദിലീപിനും കാവ്യയ്ക്കുമൊപ്പമായിരുന്നു മീനാക്ഷി ഇത്തവണ പിറന്നാൾ ആഘോഷിച്ചത്.
ആഘോഷത്തിന്റെ ചിത്രങ്ങൾ താരപുത്രി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. മീനാക്ഷിയുടെ സുഹൃത്തുക്കളും പാർട്ടിയിൽ പങ്കെടുത്തു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.