
മനസ് നല്ലതാണെങ്കിൽ നിങ്ങളുടെ മുഖവും തിളങ്ങിക്കൊണ്ടിരിക്കും. ചുണ്ടിലെപ്പോഴും ഒരു ചിരി കാത്തുവയ്ക്കണം. ധ്യാനം, യോഗ, വ്യായാമം, എയ്റോബിക്സ് എന്നിവ നല്ല മനസും ശരീരവും ഒരുക്കാൻ സഹായിക്കും. മനസിലെ ചിന്തകളെ പോസിറ്റീവെന്നും നെഗറ്റീവെന്നും കണ്ടെത്തി കൂടുതൽ ക്രിയാത്മകമായി ചിന്തിക്കണം. ഒരൊറ്റ ദിവസം കൊണ്ട് ഈ കാര്യങ്ങളെല്ലാം നടപ്പിൽ വരുത്താം എന്ന് ചിന്തിക്കേണ്ട. ചിട്ടയായ പരിശീലനത്തിലൂടെ മാത്രമേ ഈ കാര്യങ്ങളൊക്കെ ജീവിതത്തിലേക്ക് പകർത്താൻ സാധിക്കൂ. ഒരു ചിരി എപ്പോഴും ചുണ്ടിൽ വേണം. കണ്ണാടിയിൽ നോക്കി നിങ്ങൾ സംസാരിക്കുന്ന രീതി ശ്രദ്ധിച്ചാൽ എവിടെയാണ് കുഴപ്പം എന്ന് മനസിലാക്കാം. ആ തിരുത്തലുകൾ അപ്പോൾ തന്നെ നടപ്പിലാക്കുക. സ്വന്തം ശബ്ദത്തെ കുറിച്ചുള്ള വ്യക്തമായ ചിത്രം കിട്ടാൻ റെക്കാർഡ് ചെയ്ത് കേൾക്കുന്നതും നന്നായിരിക്കും. മറ്റുള്ളവരെ പരിഗണിക്കുന്നവിധം സംസാരിക്കാൻ ശ്രദ്ധിക്കണം.