
വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വികാരത്തിന് പകരം വിവേകമായിരിക്കും കൂടുതൽ യോജിക്കുക. മോഡേണായ വസ്ത്രത്തിൽ മാത്രമേ സ്മാർട്ട് ആകൂ എന്നത് തീർത്തും തെറ്റായ ധാരണയാണ്. ഏതുവേഷം ധരിക്കുമ്പോഴും അവരവരുടെ ശാരീരികഘടനയുമായി എത്രമാത്രം പൊരുത്തപ്പെടുന്നുണ്ട് എന്ന് ചിന്തിക്കണം. സ്വന്തമായി തീരുമാനമെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ ഒരു നല്ല സുഹൃത്ത് ഇതിന് സഹായിക്കും. ചർമ്മത്തിന് ചേരുന്ന നിറമാണ് തിരഞ്ഞെടുക്കേണ്ടത്. കട്ടിംഗ്, കൈയിറക്കം, മോഡൽ എന്നിവ അതാത് കാലത്തെ ട്രെൻഡനുസരിച്ച് തിരഞ്ഞെടുക്കാം. ഡ്രസുകൾക്കൊപ്പം തന്നെ പ്രാധാന്യം നൽകേണ്ടവയാണ് ചെരിപ്പുകളും. സ്ഥിരം ഒരേ ജോഡി ചെരുപ്പ് തന്നെയിടാതെ മാറ്റി മാറ്റി ധരിക്കാൻ ശ്രദ്ധിക്കണം.