modi

നാഗർകോവിൽ: കന്യാകുമാരി ലോക്സഭാ ഉപതെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പ്രമുഖ രാഷ്ട്രീയ നേതാക്കൾ സ്ഥാനാർത്ഥികൾക്ക് വേണ്ടി കന്യാകുമാരിയിൽ എത്തുന്നു. മുൻ എം.പി വസന്തകുമാറിന്റെ മരണത്തെ തുടർന്നാണ് നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം കന്യാകുമാരി ലോക്സഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ രാഹുൽ ഗാന്ധി, അമിത്ഷാ, സ്റ്റാലിൻ, കമൽഹാസൻ, ശരത്കുമാർ എന്നിവർ കന്യാകുമാരിയിൽ എത്തിയിരുന്നു. ഇന്ന് വൈകുന്നേരം തമിഴ് ചലച്ചിത്ര നടനും ഡി.എം.കെ പാർട്ടി നേതാവ് സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ കുലശേഖരം,വടശ്ശേരി, കൊട്ടാരം എന്നിവിടങ്ങളിൽ ജനങ്ങളെ അഭിസംബോധന ചെയയ്യും.

ടി.എം.സി അദ്ധ്യക്ഷൻ ജി.കെ. വാസൻ കരിങ്കൽ ജംഗ്ഷനിലെ പരിപാടിയിൽ പങ്കെടുക്കും. . 27ന് രാത്രി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമി കന്യാകുമാരിയിൽ എത്തും. 28 ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ കുളച്ചലിൽ യോഗത്തൽ സംസാരിക്കും. ഏപ്രിൽ 2 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. നിരവധി ചലച്ചിത്ര താരങ്ങളും കന്യാകുമാരിയിലെ വിവിധ പാർട്ടികളുടെ പരിപാടികളിൽ പങ്കുകൊള്ളും.