-inserts-bottle

ഭുവനേശ്വര്‍: ഭാര്യയുടെ സ്വകാര്യഭാഗത്ത് മദ്യ കുപ്പി കുത്തിക്കയറ്റി ഭര്‍ത്താവിന്റെ ക്രൂരത. കണ്ണിൽ ചോരയില്ലാത്ത ഈ ക്രൂരതക്ക് പിന്നിലെ കാരണവും മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഭര്‍ത്താവ് ആവശ്യപ്പെട്ടിട്ടും വേശ്യാവൃത്തിക്ക് തയ്യാറാകാതിരുന്നതിലാണ് യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കാന്‍ കാരണം.

ഒഡീഷയിലെ ചന്ദ്രശേഖര്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പാര്‍വതി വിഹാര്‍ എന്ന സ്ഥലത്താണ് സംഭവം. ചന്ദന്‍ ആചാരി എന്ന ഓട്ടോറിക്ഷ ഡ്രൈവറായ യുവാവാണ് ഭാര്യയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. ഇവരുടെ വിവാഹം പത്തു വര്‍ഷം മുമ്പാണ് നടന്നത്. ഇവര്‍ക്ക് അഞ്ചു വയസുള്ള മകളുമുണ്ട്. വിവാഹശേഷം മൂന്നു വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ യുവതിയെ ഇയാള്‍ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു. ക്രൂരപീഡനത്തെ തുടര്‍ന്ന് കഴിഞ്ഞ ഏഴുവര്‍ഷമായി യുവതി ഇതിന് വഴങ്ങി ജീവിക്കുകയായിരുന്നു. ഭാര്യയെയും കുഞ്ഞിനെയും വീട്ടില്‍ പൂട്ടിയിട്ട നിലയാണ് പൊലീസ് കണ്ടെത്തിയത്. ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ച പൊലീസ് യുവതിയുടെ പരാതിയില്‍ യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.