
യങ്കൂൺ: മ്യാൻമറിൽ 600 ഓളം പ്രക്ഷോഭകാരികളെ വിട്ടയച്ച് സൈനിക ഭരണകൂടം. പ്രക്ഷോഭത്തിനിടയിൽ അറസ്റ്റിലായവരേയും കർഫ്യൂ ലംഘിച്ച് പുറത്തിറങ്ങി അറസ്റ്റിലായവരേയുമാണ് വിട്ടയച്ചത്. ജനകീയ പ്രക്ഷോഭത്തിൽ 2000ത്തോളം പേർ അറസ്റ്റിലായിട്ടുണ്ട്. ജയിൽ മോചിതരായവരിൽ 360 പുരുഷന്മാരും 268 സ്ത്രീകളും ഉൾപ്പെടുന്നു.
അതേ സമയം പ്രക്ഷോഭകാരികൾ ഗവൺമെന്റിനെതിരെ കൂടുതൽ ശക്തമായ പരിപാടികൾക്ക് തയാറെടുക്കുന്നതായാണ് സൂചന. കടകൾ അടച്ചിട്ടും പുറത്തിറങ്ങാതെയുമുള്ള നിശബ്ദ സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. യങ്കൂണിലും സമീപ പ്രദേശങ്ങളിലും സമാധാന പരമായ പ്രക്ഷോഭ പദ്ധതികളും സംഘടിപ്പിക്കുന്നുണ്ട്. സംഘർഷത്തെത്തുടർന്ന് 7 വയസുകാരി സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത് വൻ പ്രതിഷേധങ്ങൾക്ക് വഴി വച്ചിരുന്നു.
സൈന്യത്തിന്റെ നടപടികളിൽ അന്താരാഷ്ട്ര തലത്തിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു.