
ഇസ്ലാമാബാദ്: അവഗണനകളേയും പരിഹാസങ്ങളേയും തുടച്ചുനീക്കി സ്വന്തം കാലിൽ നിൽക്കാൻ ഒരു കൊച്ചു സംരംഭം ആരംഭിച്ചിരിക്കുകയാണ് പാകിസ്ഥാനിലെ ഒരു സംഘം ട്രാൻസ് വനിതകൾ. കറാച്ചിയിലെ ആദ്യ ട്രാൻസ് ടെയിലർ ഷോപ്പിനാണ് ഇവർ തുടക്കമിട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച ഉദ്ഘാടനം ചെയ്ത കട ട്രാൻസ് പ്രൈഡ് സോസൈറ്റി എന്ന എൻ.ജി.ഒയുടെ നേതൃത്വത്തിലാണ് ആരംഭിച്ചത്.