
പൂനെ: ഇംഗ്ലണ്ടിന്റെ നിരയിലും പരിക്കിന്റെ തലവേദനയുണ്ട്. ഒന്നാം ഏകദിനത്തിൽ പരിക്കേറ്റ ക്യാപ്ടൻ ഒയിൻ മോർഗനും സാം ബില്ലിംഗ്സും രണ്ടാം മത്സരത്തിൽ കളിക്കാനിറങ്ങുന്ന കാര്യം സംശയത്തിലാണ്.
ഫീൽഡ് ചെയ്യുന്നതിനിടെ മോർഗന്റെ വിരലിനും ബില്ലിംഗ്സിന്റെ തോളിനുമാണ് പരിക്കേറ്റത്.
പക്ഷേ പിന്നീട് ഇരുവരും ബാറ്റ് ചെയ്യാനിറങ്ങിയിരുന്നു. 48 മണിക്കൂർ നിരീക്ഷണത്തിലാണ് ഇരുവരും. നിലവിലെ അവസ്ഥയിൽ ഇരുവരും കളിക്കാൻ സാധ്യത കുറവാണ്.