
മുംബയ്: വ്യവസായി മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്തുക്കൾ അടങ്ങിയ കാർ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയ്ക്കെതിരെ യു.എ.പി.എ ചുമത്തി. നിലവിൽ എൻ.ഐ.എ കസ്റ്റഡിയിലാണ് വാസെ.
സ്‌ഫോടക വസ്തു നിറച്ചിരുന്ന വാഹനത്തിന്റെ ഉടമ മൻസുഖ് ഹിരേനിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലും സച്ചിൻ വാസെ പ്രതിയാണ്.