
അഗളി: പുതൂർ ചൂട്ടറ വനമേഖലയിൽ എക്സൈസ് ഇന്റലിജൻസ് ബ്യൂറോ, അഗളി റേഞ്ച്, ജനമൈത്രി സ്ക്വാഡ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിൽ 414 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സൈസ് നടത്തുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് പരിശോധന. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പി.ഒ.മാരായ എം.യൂനസ്, പി.എം.ഷാനവാസ്, ശ്യാംജിത്ത്, സി.ഇ.ഒ.മാരായ ആർ.പ്രദീപ്, ലക്ഷ്മണൻ, നിധീഷ്, ദേവകുമാർ, ഡ്രൈവർ സത്താർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
കഴിഞ്ഞ ദിവസം കേട്ടോപ്പാടം, ഭീമനാട്, പാറപ്പുറം, ചാട്ടക്കുണ്ട് എന്നിവിടങ്ങളിൽ ചാരായ വില്പന നടക്കുന്നെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മണ്ണാർക്കാട് റേഞ്ച് ഇൻസ്പെക്ടർ എസ്.ബാലഗോപനും സംഘവും നടത്തിയ പരിശോധനയിൽ പത്തുലിറ്റർ ചാരായവുമായി പാറപ്പുറം ചീനിക്കോട് വീട്ടിൽ ലക്ഷ്മി (68)നെ അറസ്റ്റ് ചെയ്തിരുന്നു.