
ജോലി, പഠിത്തം എന്നിവ സംബന്ധമായി തുടർച്ചയായി കമ്പ്യൂട്ടർ സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നവരെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം കണ്ണിന്റെ ആരോഗ്യമാണ്. കൊവിഡ് കാലത്ത് ഓൺലൈൻ പഠനത്തിനും ജോലി ചെയ്യാനുമായി ഭൂരിഭാഗം പേരും കമ്പ്യൂട്ടറിനും മൊബൈൽ ഫോണിനും മുന്നിലാണ്. സ്‌ക്രീനിൽ നോക്കിയിരിക്കുമ്പോൾ കണ്ണിൽ വരൾച്ചയും തളർച്ചയും അസ്വസ്ഥതയും ഉണ്ടാകും. ചിലർക്ക് കാഴ്ചക്കുറവും അനുഭവപ്പെടാം. ഇടയ്ക്കിടയ്ക്ക് കണ്ണ് ചിമ്മുന്നത് വരൾച്ചയക്കറ്റും. ആവശ്യത്തിനു മാത്രം കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവ ഉപയോഗിക്കുക. തുടർച്ചയായി നോക്കാതെ ഇടയ്ക്ക് കണ്ണുകൾക്ക് വിശ്രമം കൊടുക്കുക. ഫോണിൽ നിന്നുള്ള നീല രശ്മികൾ ഉറക്കകുറവിന് കാരണമാകും അതിനാൽ ഉപയോഗം പരമാവധി ഒഴിവാക്കുക. ആന്റി ഗ്ലെയർ, ബ്ലൂ റേ പ്രൊട്ടക്‌ഷൻ ആവരണമുള്ള കണ്ണടകൾ ഉപയോഗിക്കുക. കാഴ്ചക്കുറവോ വേദനയോ അനുഭവപ്പെട്ടാൽ നേത്രവിദഗ്ദ്ധനെ സമീപിക്കുക.