colorado-incident

ബൗൾഡർ: കൊളറാഡോയിൽ കഴിഞ്ഞ ദിവസം സൂപ്പർമാർക്കറ്റിൽ നടന്ന വെടിവയ്പ്പിൽ 21 കാരനായ മുഖ്യപ്രതി അഹമ്മദ് അൽ അലീവി അലീസ അക്രമത്തിനുപയോഗിച്ച തോക്ക് ഒരാഴ്ച മുൻപ് വാങ്ങിയതാണെന്ന് റിപ്പോർട്ടുകൾ. അർവാഡ സ്വദേശിയായ അലീസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ജയിലിലേക്ക് മാറ്റി. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. ആക്രമണം കാരണം ഇയാൾ വെളിപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രതിയ്ക്ക് മാനസിക പ്രശ്നമുള്ളതായും റിപ്പോർട്ടുകളുണ്ട്.