
കെയ്റോ: ലോകത്തിലെ ഏറ്റവും തിരിക്കേറിയ കപ്പൽ പാതകളിൽ ഒന്നായ സൂയസ് കനാൽ വഴിമുടക്കി 400 മീറ്റർ നീളത്തിൽ 59 മീറ്റർ വീതിയിൽ ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലുകളിലൊന്നായ 'എവർഗ്രീൻ'.കാറ്റിലുലഞ്ഞ് സൂയസ് തുറമുഖത്തിനു സമീപം വിലങ്ങനെ കപ്പിൽ നിലംതൊട്ടുനിന്നു. ഇരുവശത്തും നീങ്ങുകയായിരുന്ന 100 ലേറെ കപ്പലുകൾ അതോടെ സഞ്ചരിക്കാനാവാതെ പാതിവഴിയിൽ നിറുത്തിയിട്ടു. ചെങ്കടലിനും മെഡിറ്ററേനിയൻ കടലിനുമിടയിലെ ഏക കപ്പൽ ചാലാണ് സൂയസ് കനാൽ.
ജപ്പാനിലെ ഷൂയി കിസെൻ കയ്ഷ ലിമിറ്റഡിന്റെ ഉടമസ്ഥതിയിലുള്ള കപ്പലാണിത്.ടഗ് ബോട്ടുകളുപയോഗിച്ച് കപ്പൽ നീക്കാനുള്ള ശ്രമം തുടരുകയാണ്. ഇതിന് ദിവസങ്ങളെടുത്തേക്കും. ചൈനയിൽനിന്ന് നെതർലൻഡ്സിലെ റോട്ടർഡാമിലേക്ക് പുറപ്പെട്ടതായിരുന്നു 'എവർഗ്രീൻ'. ജീവനക്കാർക്ക് പരിക്കില്ല.
തത്കാലത്തേക്ക് സൂയസ് കനാലിന്റെ പഴയ പാത തുറന്നുനൽകിയിട്ടുണ്ടെങ്കിലും കപ്പൽ ഗതാഗതം പഴയ പടി ആകുമെന്ന് ഉറപ്പില്ല.