
ബീംജിംഗ് : ചൈനയിലെ ഷിംജിയാംഗ് പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിൽ മൂന്ന് പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഒട്ടേറെ വീടുകൾ തകർന്നു. തുടർചലനത്തിന് സാദ്ധ്യതയുള്ളതിനാൽ പ്രദേശവാസികളെ ഒഴിപ്പിച്ചു. ഇന്നലെ രാവിലെ 5.14 ഓടെയായിരുന്നു സംഭവം. ചൈനയിലെ തെക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ പലപ്പോഴും ശക്തമായ ഭൂകമ്പങ്ങളുണ്ടാകാറുണ്ട്. 2008 ൽ ചൈനയിലെ ഷിച്യുവാൻ പ്രദേശത്തുണ്ടായ ഭൂകമ്പത്തിൽ 87000 പേർ മരിച്ചിരുന്നു.