biggest-painting

ലണ്ടൻ: നാല്​ ബാസ്​കറ്റ്​ ബോൾ കോർട്ടുകളുടെ വലിപ്പമുള്ള ലോകത്തെ ഏറ്റവും വലിയ പെയിന്റംഗ് വിറ്റുപോയി. ചിത്രം 6.2​ കോടി ഡോളർ​ (450 കോടി രൂപ) ഡോളറിനാണ് വിറ്റുപോയത്. ഫ്രഞ്ച്​ പൗരൻ ആന്ദ്രെ അബ്​ദൂനാണ് തിങ്കളാഴ്ച നടന്ന ലേലത്തിൽ ചിത്രം വാങ്ങിയത്. 70 കൂറ്റൻ ഫ്രേമുകളായി തിരിച്ച 1,595 ചതുരശ്ര മീറ്ററുള്ള ചിത്രമാണിത്. ദുബായിലെ അറ്റ്​ലാന്റിസ്​: പാം ഹോട്ടലിൽ പ്രദർശനത്തിന്​ വച്ച ചിത്രം ഭാഗങ്ങളാക്കി വിൽക്കാനായിരുന്നു പദ്ധതി.