
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വീണ്ടും തൃണമൂല്‍ അധികാരത്തിലെത്തുമെന്ന് സീ വോട്ടര്‍ അഭിപ്രായ സര്‍വേ. അതേസമയം ബി.ജെ.പി 120 സീറ്റുകൾ വരെ നേടി വൻമുന്നേറ്റം ഉണ്ടാക്കുമെന്ന് സർവേപറയുന്നു, തൃണമൂൽ 162 മുതൽ 168 സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന ും സർവേ പ്രവചിക്കുന്നു. കോൺഗ്രസ് ഇടത് സഖ്യത്തിന് 18 മുതൽ 22 വരെ സീറ്റുകൾ നേടാനെ സാധിക്കൂ എന്നാണ് സർവേയിൽ പറയുന്നത്.
തമിഴ്‌നാട്ടില്‍ ഡി.എം.കെ കോണ്‍ഗ്രസ്ഇടത് സഖ്യം അധികാരത്തിലെത്തുമെന്നും അസമിലും പുതുച്ചേരിയിലും എന്‍ഡിഎ അധികാരത്തിലെത്തുമെന്നും സർവേ പ്രവചിക്കുന്നുണ്ട്.
അതേസമയം സി.എന്‍.എക്‌സ് അഭിപ്രായ സര്‍വെ അനുസരിച്ച് ബംഗാളില്‍ തൂക്കുമന്ത്രിസഭയ്ക്കാണ് സാദ്ധ്യത . തൃണമൂല്‍ 141 സീറ്റുകളും ബിജെപി 135 സീറ്റുകളും ഇടത് സഖ്യം 16 സീറ്റുകളും നേടുമെന്നാണ് പ്രവചനം.