
സ്റ്റോക്ക്ഹോം: കാൽപ്പന്തുകളിയിലെ നിത്യവിസ്മയ സ്വീഡിഷ് ഇതിഹാസം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് അഞ്ച് വർഷത്തിന് ശേഷം സ്വീഡന്റെ കുപ്പായത്തിൽ ഇന്ന് രാത്രി വീണ്ടും കളത്തിലിറങ്ങിയേക്കും.
2016ൽ സ്വീഡിഷ് കുപ്പായം അഴിച്ചുവച്ച സ്ലാട്ടൻ അഞ്ച് വർഷങ്ങൾക്ക് ശേഷം 39-ാം വയസിലാണ് വീണ്ടും ആ മഞ്ഞ ജേഴ്സി അണിയാൻ ഒരുങ്ങുന്നത്. ഇന്ന് രാത്രി ജോർജിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സ്ലാട്ടൺ സ്വീഡിഷ് ജേഴ്സി അണിഞ്ഞേക്കും. പുലർച്ചെ 1.15നാണ് മത്സരം തുടങ്ങുന്നത്.