ldf-

തിരുവനന്തപുരം: സംസ്ഥാനത്ത് പിണറായി സർക്കാർ വീണ്ടും അധികാരമേൽക്കുമെന്ന് ഏറ്റവും പുതിയ അഭിപ്രായ സർവേഫലം പുറത്തുവന്നു. 77 മുതൽ 82 വരെ സീറ്റുകളാണ് എൽഡിഎഫിന് ലഭിക്കുകയെന്നാണ് മനോരമ വി.എം.ആർ സർവേയുടെ പ്രവചനം. യു.ഡി.എഫ് 54 മുതൽ 59 വരെ സീറ്റുകൾ നേടിയേക്കും. എൻ.ഡി.എയ്ക്ക് മൂന്ന് സീറ്റുകൾ വരെ ലഭിച്ചേക്കുമെന്നുമാണ് സർവേയിൽ പറയുന്നത്.

തലസ്ഥാന ജില്ലയിൽ എൽ.ഡി.എഫിനാണ് മേൽക്കൈ. ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം മണ്ഡലങ്ങളിൽ എൽ.ഡി.എഫിനാണു മുൻതൂക്കം. കനത്ത രാഷ്ട്രീയ പോരാട്ടം നടക്കുന്ന കഴക്കൂട്ടത്തും എൽ.ഡി.എഫിനാണ് സർവേയിൽ ജയസാധ്യത പ്രവചിക്കുന്നത്.

സംസ്ഥാനം ഉറ്റുനോക്കുന്ന നേമത്ത് അതിശക്തമായ പോരാട്ടമാണെന്നും സർവേ പറയുന്നു. എൻ.ഡി.എയ്ക്കാണ് നേരിയ മേൽക്കൈ. സർവേ കാലയളവിലെ അഭിപ്രായപ്രകാരം യു.ഡി.എഫാണ് മൂന്നാം സ്ഥാനത്താണ്. കെ..മുരളീധരൻ സ്ഥാനാർത്ഥിയായിയി എത്തുന്നതിന് മുൻപാണ് ഈ സർവേ നടത്തിയത്.