
ജനങ്ങളുടെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടണം. എത്ര ചെറിയ പദ്ധതിയും ദീർഘവീക്ഷണത്തോടെ നടപ്പാക്കുന്നയാളാവണം. കുട്ടികളുടെയും വനിതകളുടെയും വൃദ്ധരുടെയും ക്ഷേമത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. അഴിമതി പാടില്ല.
-മഹേശ്വരി ഇന്ദുകുമാർ
ഇടപ്പള്ളി
നാടിന്റെ വികസനം മുന്നിൽക്കണ്ട് പ്രവർത്തിക്കുന്നയാളായിരിക്കണം . ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടണം. ജനങ്ങളുടെ മനസറിഞ്ഞ് വേണം പ്രവർത്തിക്കാൻ.
-ശ്രുതി ബാബു, ചങ്ങനാശേരി
വികസനം മേൽത്തട്ടിലുള്ളവരിലേക്ക് ഒതുങ്ങരുത്. ചെറുകിട കച്ചവടക്കാർ,കർഷകർ, കലാകായിക മേഖലയിലുള്ളവർ എന്നിവരുടെ ആവശ്യങ്ങൾ നിറവേറ്റണം. യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കാൻ ഇടപെടണം.
-ജ്യോതിഷ്, പാമ്പാടി
വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളിൽ കാര്യക്ഷമമായി ഇടപെടണം. ജനങ്ങളുമായി എപ്പോഴും ഒരു ബന്ധം കാത്തുസൂക്ഷിക്കണം.
-മെർളിൻ സാം, കോട്ടയം
ജനങ്ങളിലൊരാളായി നിന്ന് പ്രവർത്തിക്കണം. സുസ്ഥിര വികസനത്തിന് പ്രാധാന്യമേകുന്ന പദ്ധതികൾ നടപ്പാക്കണം. കർഷകർക്കായി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യണം.
-സോഫിയ ,
എം എസ് ഡബ്ല്യു വിദ്യാർത്ഥി
നാടിന്റെ യഥാർത്ഥ പ്രശ്നങ്ങളും ആവശ്യങ്ങളും ജനപ്രതിനിധി അറിയണം. സ്ഥാനാർത്ഥികളെ തീരുമാനിക്കുമ്പോൾ വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകണം. മാറുന്ന കാലത്തെ മനസിലാക്കുന്നയാളാവണം ഞങ്ങളുടെ എം.എൽ.എ
- ആതിര .കെ, തിരുവനന്തപുരം
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ജനങ്ങളെ കാണാൻ വരുന്ന ആളാവരുത്. പാർട്ടി നിലപാടിനുപരി സ്വന്തമായ നിലപാടും കാഴ്ചപ്പാടുമുള്ള ആൾക്കാണ് എന്റെ വോട്ട്.
- മുഹമ്മദ് ഷെഫീക്ക്,
ചടയമംഗലം
മനുഷ്യനെ അറിയുന്ന, നാടിനെ മനസിലാക്കാൻ കഴിയുന്ന ഒരാൾ വേണം. നാടിന് നല്ലത് വരണമെന്ന് ആഗ്രഹിക്കുന്ന ആളായിരിക്കണം. വേർതിരിവുകൾ പാടില്ല.
- പുഷ്പാംഗദൻ, ആറ്റിങ്ങൽ
കടലാക്രമണത്തിൽ സ്വന്തമായതെല്ലാം നഷ്ടപ്പെട്ട നൂറുകണക്കിനാളുകളുണ്ട്. അവരെ പരിഗണിക്കണം. അനീതിയെയും ആക്രമത്തെയും പ്രോത്സാഹിപ്പിക്കുന്നവരെ വേണ്ടേവേണ്ട.
- പുഷ്പലീല , പൂന്തുറ
നാടിന്റെ വികസനങ്ങൾക്കും ഊന്നൽ കൊടുക്കുന്ന നല്ലൊരു 'മനുഷ്യൻ" ആയിരിക്കണം. ഉപദ്രവകാരി ആകാൻ പാടില്ല. ജനങ്ങൾക്ക് ഉപകാരം ചെയ്യുന്ന ആളായിരിക്കണം.
-പ്രമീള , കോഴിക്കോട്
വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന ആളായിരിക്കണം.എന്ത് പ്രശ്നം വന്നാലും സമീപിക്കാൻ കഴിയണം
-രാജേഷ്, കോഴിക്കോട്
ശുപാർശകളൊന്നുമില്ലാതെ സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കണം. പി.എസ്.സി നിയമനങ്ങളിലുള്ള തടസം ഒഴിവാക്കണം. ഒഴിവുകളിൽ സ്ഥിരനിയമനം നടത്താൻ ഇടപെടണം.
-പ്രശോഭ് ,കോഴിക്കോട്
സാധാരണ ക്കാരെ സംരക്ഷിക്കുന്ന ആളായിരിക്കണം. നാടിന് വികസനം കൊണ്ടുവരണം. ജോലി സാദ്ധ്യതകൾ ഉറപ്പുവരുത്തണം.
-രാജൻ , കോഴിക്കോട്
യുവജന ക്ഷേമത്തിന് ഊന്നൽ നൽകുന്ന പദ്ധതികൾ വിഭവനം ചെയ്ത് നടപ്പിലാക്കാൻ കഴിവുള്ള ആളായിരിക്കണം. പെട്ടെന്ന് തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തനായിരിക്കണം.
-ജിംസൺ ജോൺ, ആലപ്പുഴ
എല്ലാ മാസവും മണ്ഡലത്തിൽ ജനസമ്പർക്ക പരിപാടികൾ നടത്തണം. അടിസ്ഥാന ആവശ്യങ്ങൾ ഇനിയും എത്തിച്ചേർന്നിട്ടില്ലാത്ത പ്രദേശങ്ങളെയും സമൂഹങ്ങളെയും പ്രത്യേകം പരിഗണിക്കുന്നയാളാകണം.
- പി.രമേഷ്, ആലപ്പുഴ