roff

കൊച്ചി: ടെൽസ്, കല്ല് എന്നിവയുടെ ഫിക്‌സിംഗ് രംഗത്തെ പ്രമുഖരായ പിഡിലൈറ്റ് ഇൻഡസ്‌ട്രീസിന് കീഴിലെ റോഫ് കേരള വിപണിയിൽ സാന്നിദ്ധ്യം ശക്തമാക്കാൻ പുതിയ പദ്ധതികൾ അവതരിപ്പിച്ചു. മെറ്റൽ, പ്ളൈവുഡ്, വരണ്ട മതിലുകൾ തുടങ്ങിയ പ്രതലങ്ങളിൽ കല്ലുകളും ടൈലുകളും ഒട്ടിക്കാനുള്ള മാസ്‌റ്റർ ഫിക്‌സ് അഡസീവുകൾ (എം.എഫ്.എ), ഏത് ഉയരത്തിലും എക്‌സ്‌റ്റേണൽ ടൈലുകളും കല്ലുകളും ഉപയോഗിക്കാവുന്ന ഫ്ളെക്‌സിബിൾ അഡസീവായ പവർ ഫിക്‌സ് അഡസീവുകൾ (പി.എഫ്.എ) തുടങ്ങിയ പ്രീമിയം ഉത്‌പന്നങ്ങൾ കമ്പനി പുറത്തിറക്കി.

ടൈലുകൾ കൂട്ടിച്ചേർക്കാനായി എളുപ്പത്തിൽ വൃത്തിയാക്കാവുന്നതും മികച്ച നിലവാരവുമുള്ള എപോക്‌സി ഗ്രൗട്ടും കമ്പനി വിപണിയിലെത്തിച്ചു. 'റൈസിംഗ് കേരള" എന്നപേരിൽ റോഫ് റീട്ടെയിൽ കണക്‌ട് പരിപാടിയും ആരംഭിച്ചിട്ടുണ്ടെന്ന് പിഡിലൈറ്റ് ഇൻഡസ്‌ട്രീസിന്റെ ടൈൽ ആൻഡ് സ്‌റ്റോൺ സൊല്യൂഷൻസ് പ്രസിഡന്റ് ദേബാശിഷ് വാണീകർ പറഞ്ഞു.