petrol

തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും ഇന്ധന വില കുറഞ്ഞു. പെട്രോളിനും ഡീസലിനും 21 പൈസ വീതമാണ് കുറച്ചത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 91.05 രൂപയും, ഡീസലിന് 85.63 രൂപയുമാണ് ഇന്നത്തെ വില.

ഇന്നലെ പെട്രോളിനും, ഡീസലിനും 18 പൈസ വീതം കുറഞ്ഞിരുന്നു. സെപ്തംബറിന് ശേഷം ആദ്യമായാണ് വില കുറയുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ധന വില കുതിക്കുകയായിരുന്നു.ഫെബ്രുവരിയില്‍ മാത്രം 16 തവണയാണ് വില കൂട്ടിയത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില 10 ശതമാനം കുറഞ്ഞ് വീപ്പയ്ക്ക് 64 ഡോളറിലെത്തി. ഈ പശ്ചാത്തലത്തിലാണ് ഇവിടെ വില കുറഞ്ഞത്.