prasanth-muraleedharan

തിരുവനന്തപുരം: യു ഡി എഫ് സ്ഥാനാർത്ഥി വീണ എസ് നായർ പ്രചാരണത്തിൽ സജീവമല്ലെന്ന എൽ ഡി എഫ് സ്ഥാനാർത്ഥി വി കെ പ്രശാന്തിന്റെ ആക്ഷേപത്തിന് മറുപടിയുമായി മുരളീധരൻ. സ്ത്രീത്വത്തെയാണ് പ്രശാന്ത് അപമാനിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കോൺഗ്രസ്-ബിജെപി വോട്ടുകച്ചവടം ആരോപിക്കുന്നത് ഊതിപ്പെരുപ്പിച്ച വികസന നേട്ടങ്ങൾ ബലൂൺ പോലെ പൊട്ടുന്നതുകൊണ്ടാണെന്നും മുരളീധരൻ വിമർശിച്ചു. വട്ടിയൂർക്കാവിൽ കോൺഗ്രസ്-ബിജെപി രഹസ്യധാരണയുണ്ടെന്നും, കോൺഗ്രസ് സ്ഥാനാർത്ഥി പ്രചാരണരംഗത്ത് സജീവമല്ലെന്നുമായിരുന്നു പ്രശാന്തിന്റെ ആരോപണം. ജനങ്ങൾക്ക് യാഥാർഥ്യം അറിയാമെന്നായിരുന്നു വീണ എസ് നായരുടെ പ്രതികരണം.