
കണ്ണൂർ: വിശ്വാസികൾ കമ്മ്യൂണിസ്റ്റുകാരുടെ ശത്രുക്കളല്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. വിശ്വാസികൾ കമ്യൂണിസ്റ്റുകാരുടെ മിത്രങ്ങളാണെന്നും, വിശ്വാസങ്ങൾക്ക് പാർട്ടി തടസം നിൽക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു
വിശ്വാസങ്ങൾക്ക് തടസം നിൽക്കരുതെന്നുള്ളത് കമ്മ്യൂണിസ്റ്റുകാർ സ്വീകരിക്കുന്നൊരു സമീപനമാണെന്നും, മാക്‌സിന്റെ സമീപനവും ഇതായിരുന്നുവെന്ന് ജയരാജൻ പറഞ്ഞു. തിരഞ്ഞെടുപ്പുകൾ ജനങ്ങളുമായി കൂടുതൽ അടുക്കാനുള്ള അവസരങ്ങളായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.