
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മത്സരിക്കുന്ന വാളയാര്‍ അമ്മക്ക് ലഭിച്ച കുഞ്ഞുടുപ്പ് ചിഹ്നം ഒരു പ്രതീകമാണെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ അഭിപ്രായം രേഖപ്പെടുത്തിയത്. മറ്റൊരാള്‍ക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ച് ഉറപ്പിച്ച് വരുന്നവര്‍ക്കു പോലും ഒരുവേള ഹൃദയഭേദകം ആയേക്കാവുന്ന ചിഹ്നമാണിത്. പിണറായി സര്‍ക്കാരിന്റെ സാമൂഹ്യ- സ്ത്രീ സുരക്ഷ എത്രത്തോളം ദര്‍ബലമാണെന്നതിന് സൂചനയാണിത്. വാളയാര്‍ അമ്മ നേരിടുന്ന പ്രശ്‌നങ്ങളെ മാനിച്ച് കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കാനുള്ള ധാര്‍മ്മികത കാട്ടണമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ഒരു സ്ഥാനാര്‍ത്ഥിയെ തിരിച്ചറിയാന്‍ സഹായിക്കുക എന്നതാണ് തിരഞ്ഞെടുപ്പ് ചിഹ്നത്തിന്റെ ധര്‍മ്മം. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ അങ്ങനെയല്ല കാര്യം. ജയിക്കാനോ മന്ത്രിയാകാനോ ഒന്നുമല്ലാതെ മത്സരിക്കുന്ന ഒരു സ്ത്രീയുടെ ചിഹ്നം അവരെ തിരിച്ചറിയാന്‍ മാത്രം ഉള്ളതല്ല. അതൊരു പ്രതീകമാണ്. ഏതു സാഹചര്യത്തില്‍ ഒരു സ്ത്രീ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് വരേണ്ടി വന്നു എന്നതിന്റെ സൂചന. ഈ സര്‍ക്കാരിന്റെ സാമൂഹ്യ-സ്ത്രീ സുരക്ഷ എത്രത്തോളം ദുര്‍ബലമാണെന്നതിന്റെ സൂചന.
വാളയാറിലെ അമ്മ, നിര്‍ദ്ദയം കൊന്ന് തൂക്കപ്പെട്ട തന്റെ കുഞ്ഞുങ്ങള്‍ക്കായി, മുഖ്യമന്ത്രിക്കെതിരെ, സര്‍ക്കാരിന്റെ നീതിനിഷേധത്തിനെതിരെ തിരഞ്ഞെടുത്ത ചിഹ്നം കുഞ്ഞുടുപ്പ്. മറ്റൊരാള്‍ക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ച് ഉറപ്പിച്ച് വരുന്നവര്‍ക്കു പോലും ഒരുവേള ഹൃദയഭേദകം ആയേക്കാവുന്ന ചിഹ്നം.
ആ സ്ത്രീ പിന്തുണ ആവശ്യപ്പെട്ടില്ലെങ്കിലും നിഷേധിച്ചെങ്കിലും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെ മാനിച്ച് കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കാനുള്ള ധാര്‍മ്മികത കാട്ടണമായിരുന്നു.
ഒരു സ്ഥാനാർത്ഥിയെ തിരിച്ചറിയാൻ സഹായിക്കുക എന്നതാണ് തിരഞ്ഞെടുപ്പ് ചിഹ്നത്തിന്റെ ധർമ്മം. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ...
Posted by Sreejith Panickar on Wednesday, March 24, 2021