
തിരുവനന്തപുരം: തലസ്ഥാനത്ത് സ്ഥാനാർത്ഥിയുടെ പര്യടനത്തിനിടെ എൽ ഡി എഫ്-ബി ജെ പി സംഘർഷം. പാറശാല മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എം എൽ എയുമായ സി കെ ഹരീന്ദ്രന്റെ വാഹന പര്യടനത്തിനിടെയാണ് സംഘർഷമുണ്ടായത്. സി പി എം പ്രവർത്തകരും എ ബി വി പി പ്രവർത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്. ധനുവച്ചപുരം വി ടി എം എൻ എസ് കോളേജിന് മുന്നിലാണ് സംഘർഷമുണ്ടായത്.