shoot

കണ്ണൂർ: അയൽവാസികൾ തമ്മി​ലുള്ള തർക്കത്തി​നി​ടെ ഒരാൾ വെടിയേറ്റ് മരിച്ചു. കണ്ണൂർ ചെറുപുഴയിലാണ് സംഭവം. കാനംവയൽ ചേനാട്ട് കൊല്ലിയിലെ കൊങ്ങോലയിൽ സെബാസ്റ്റ്യനാണ് (ബേബി) മരിച്ചത്. അയൽവാസി ടോമിയായി​രുന്നു വെടി​വച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയായി​രുന്നു സംഭവം. നാട്ടുകാരും ബന്ധുക്കളും ചേർന്ന് സെബാസ്റ്റ്യനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

ടോമി​ മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് പതി​വാണെന്നും ഇത് സെബാസ്റ്റ്യൻ ചോദ്യം ചെയ്തതാണ് തർക്കത്തി​ന് ഇടയാക്കി​യതെന്നുമാണ് പൊലീസ് പറയുന്നത്. പ്രദേശത്ത് കാട്ടുപന്നി​കളുടെ ശല്യം രൂക്ഷമായതി​നാൽ ഇവി​ടെ കള്ളത്തോക്കുകൾ വ്യപകമാണ്. ടോമി​യുടെ കൈയി​ലുള്ളതും കള്ളത്തോക്കാണെന്നാണ് കരുതുന്നത്.