
പൂനെ : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൂനെയിൽ നടന്ന ഇന്ത്യ–ഇംഗ്ലണ്ട് ഒന്നാം ഏകദിനത്തിൽ കാണികളെ അനുവദിച്ചിരുന്നില്ല. എന്നാൽ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ ഫാൻ സുധീർ കുമാർ ചൗധരി ഈ മത്സരവും ‘നേരിട്ട്’ കണ്ടു. പൂനെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ സ്റ്റേഡിയത്തിന് അകലെയുള്ള ഒരു കുന്നിൻമുകളിൽ കയറിയാണ് കളി കണ്ടത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
സുധീർ കുമാർ ചൗധരി തന്നെയാണ് തന്റെ പതിവ് ‘വേഷവിധാനങ്ങളോടെ’ കുന്നിൻമുകളിൽനിന്ന് മത്സരം കാണുന്ന ദൃശ്യങ്ങൾ പങ്കുവച്ചത്.
ദേഹമാകെ ഇന്ത്യൻ ത്രിവർണ പതാകയിലെ നിറങ്ങളും പൂശി കയ്യിൽ വലിയൊരു ദേശീയ പതാകയുമായി പതിവു ശൈലിയിലാണ് കുന്നിൻമുകളിൽനിന്ന് സുധീർ കുമാർ മത്സരത്തിന് ‘സാക്ഷിയായത്’. കൊവിഡ് വ്യാപനം മുൻനിറുത്തി അദ്ദേഹം മാസ്കും ധരിച്ചിരുന്നു