
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് പന്ത്രണ്ട് ദിവസം മാത്രം ശേഷിക്കെ കേരളത്തിൽ നടക്കുന്ന പ്രീപോൾ സർവേകളെല്ലാം എൽ ഡി എഫിന് തുടർഭരണത്തിനുളള സാദ്ധ്യതകളാണ് പ്രവചിക്കുന്നത്. തുടർഭരണമുണ്ടായാൽ പിണറായി വിജയൻ കേരള രാഷ്ട്രീയത്തിലെ അനിഷേധ്യ നേതാവായി മാറുമെന്നതിൽ തർക്കമില്ല. കോൺഗ്രസ് നേതൃത്വം നൽകുന്ന യു ഡി എഫിനെ തുടർഭരണം വലിയ തോതിലാകും ബാധിക്കുക. എന്നാൽ തുടർഭരണമുണ്ടാകുന്നത് കേരളത്തിൽ ബി ജെ പിയുടെ സാദ്ധ്യതകൾ വർദ്ധിപ്പിക്കും. തുടഭരണത്തിന്റെ സാദ്ധ്യതകളും അത് കേരള രാഷ്ട്രീയത്തിലുണ്ടാക്കുന്ന തുടർചലനങ്ങളും കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ വി എസ് രാജേഷ് വിലയിരുത്തുന്നു. വീഡിയോ കാണാം...