lava-in-iceland-

റെയ്ജാവിക്: അഗ്നിപര്‍വതത്തില്‍ നിന്നും പൊട്ടിത്തെറിക്കുമ്പോള്‍ പുറത്തേക്ക് വരുന്ന ലാവ ഉണ്ടാക്കുന്ന പൊല്ലാപ്പ് ചെറുതൊന്നുമല്ല. ഒരു പ്രദേശം മുഴുവന്‍ വിഴുങ്ങാന്‍ ഇതിന് നിമിഷ നേരം മതി. എന്നാല്‍ ഈ ലാവില്‍ രസകരമായി പരീക്ഷണനടത്തി വൈറലാകുകയാണ് ഐസ്‌‌ലാന്‍ഡിലെ ശാസ്ത്രജ്ഞര്‍. ചുട്ടു പൊള്ളുന്ന ലാവയില്‍ മുട്ട പൊരിക്കാമെന്നും സാന്‍വിച്ചും ഹോട്ട് ഡോഗും ചുട്ടെടുക്കുക്കാമെന്നും തെളിയിച്ചിരിക്കുകയാണവർ.

ഐസ്‌‌ലാന്‍ഡിന്റെ തലസ്ഥാനമായ റെയ്ജാവികില്‍ നിന്നും 40 കിലോമീറ്റര്‍ മാറിയാണ് ഫാഗ്രഡല്‍സ്ഫാള്‍ അഗ്നിപര്‍വതം സ്ഥിതിചെയ്യുന്നത്. ഇത് കഴിഞ്ഞയാഴ്ച പൊട്ടിത്തെറിച്ചിയിരുന്നു. ഇതില്‍ നിന്നും പുറത്തേക്കൊഴുകുന്ന ലാവയിലാണ് സ്ഥലത്ത് ഗവേഷണത്തിനായി എത്തിയ ശാസ്ത്രജ്ഞര്‍ ചില രസകരമായ പരീക്ഷണങ്ങള്‍ നടത്തിയത്. അഗ്നിപര്‍വത സ്‌ഫോടനത്തിന് മുമ്പ് പ്രദേശത്ത് നാലു ആഴ്ചക്കിടെ 40000 ഭൂചലനങ്ങളാണ് ഉണ്ടായത്. ഈ ചലനങ്ങളെ കുറിച്ചാണ് പ്രധാനമായും ഗവേഷകര്‍ പഠിക്കുന്നത്. നിരവധി ആളുകളെ പൊട്ടിത്തെറിക്ക് മുമ്പേ പ്രദേശത്ത് നിന്നും മാറ്റിയത് വന്‍ അപകടം ഒഴിവാക്കിയിരുന്നു.