
ശ്വേതാ മേനോൻ പ്രധാന വേഷത്തിലെത്തുന്ന ധനയാത്ര ഏപ്രിൽ 14 വിഷുദിനത്തിൽ ലൈം ലൈറ്റ് മീഡിയയുടെ ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസിനെത്തുന്നു. ഗിരീഷ് കുന്നുമ്മൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ശ്രീമൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ബെന്നി തൊടുപുഴ നിർമ്മിക്കുന്നു. പെണ്ണായിട്ട് പിറന്നത് കൊണ്ടുമാത്രം ഇരയായിത്തീരുകയും ചതിയിൽ അകപ്പെടുകയും ചെയ്ത വർത്തമാനകാല പശ്ചാത്തലത്തിൽ ജീവിക്കാനായി പല വേഷങ്ങൾ കെട്ടേണ്ടി വന്ന ഒരു പെണ്ണിന്റെ കഥയാണ് ധനയാത്ര. ശ്വേതാ മേനോനെ കൂടാതെ ആനന്ദ്, സുനിൽ സുഗത, ഇടവേള ബാബു, ധർമ്മജൻ ബോൾഗാട്ടി. ബിജുക്കുട്ടൻ, മാമുക്കോയ, ഇന്ദ്രൻസ്, അനിൽ മുരളി, കലാഭവൻ പ്രജോദ്, ഭഗത് മാനുവൽ, കോട്ടയം നസീർ, പയ്യന്നൂർ മുരളി, ജയൻ ചേർത്തല, കലാശാല ബാബു, ജെയിംസ് പാറക്കൽ, നന്ദകിഷോർ, കവിയൂർ പൊന്നമ്മ, ബീന ആന്റണി, സംഗീത രാജേന്ദ്രൻ, സോജ ജോളി, അനു ശ്രീദേവി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.ഛായാഗ്രഹണം വേണുഗോപാൽ, എഡിറ്റിംഗ് രഞ്ജൻ എബ്രഹാം, ഗാനങ്ങൾ വയലാർ ശരത്ചന്ദ്രവർമ്മ.