israel-election

ടെൽഅവീവ്: ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നിർണായകമാകുക അറബ് പാർട്ടിയായ റാമിന്റെ (ra'am( നിലപാടുകളെന്ന് റിപ്പോർട്ട്. ബെഞ്ചമിൻ നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയടക്കമുള്ള പ്രബല രാഷ്ട്രീയ കക്ഷികൾക്കൊന്നും കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകൾ ലഭിക്കില്ലെന്ന സൂചന പുറത്തുവന്നതിന് പിന്നാലെയാണ് റാമിനെ സഖ്യത്തിൽ ചേർക്കാൻ പാർട്ടികൾ ശ്രമിക്കുന്നത്. റിലീജസ് സയണിസ്റ്റ് പാർട്ടി നേതാവ് എം.കെ ബെസേലൽ സ്‌മോട്ട്‌റിച്ച് റാം പാർട്ടി വക്താക്കളുമായി ചർച്ച നടത്തിയിരുന്നു. റാമിനെ സയണിസ്റ്റ് സഖ്യത്തിലെത്തിക്കാനാണ് സമോട്ട്‌റിച്ചിന്റെ ശ്രമം. മറുവശത്ത് ‌ഭരണകക്ഷിയായ ലികുഡ് പാർട്ടിയും റാമിനെ കൂടെ നിറുത്താൻ ശ്രമിക്കുന്നുണ്ട്. അതേസമയം റാം പാർട്ടി നെതന്യാഹുവിനൊപ്പം ചേരുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. എന്നാൽ പാർട്ടി നേതാവ് മൻസൂർ അബ്ബാസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.