
കൊല്‍ക്കത്ത: മമത ബാനര്‍ജി ബര്‍മുഡയിട്ടു നടക്കുന്നതാണ് നല്ലതെന്ന പ്രസ്താവന വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി പശ്ചിമബംഗാള്‍ അദ്ധ്യക്ഷന്‍ രംഗത്ത്. സാരി ഉടുത്ത് ഒടിഞ്ഞ കാലു കാണിക്കാന്‍ പ്രയാസമായിരിക്കുമെന്നും എന്നാല്‍ ബര്‍മുഡ ധരിച്ചാല്‍ ഈ പരിമിതി ഒഴിവാക്കാന്‍ സാധിക്കും. അതുകൊണ്ടാണ് താന്‍ അവരോട് ബര്‍മുഡ ധരിക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് ദിലീപ് ഘോഷ് പറയുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച് പുരുലിയയിലെ ഒരു തിരഞ്ഞെടുപ്പ് യോഗത്തിലാണ് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെ തൃണമൂല്‍ കോണ്‍ഗ്രസ് രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തിയിരുന്നു. ധനകാര്യ ബില്ലിന്റെ ചര്‍ച്ചയ്ക്കിടെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറക് ഓബ്രിയന്‍ ഈ വിഷയം രാജ്യസഭയില്‍ ചര്‍ച്ചയാക്കുകയും ചെയ്തിയിരുന്നു. സ്ത്രീ വരുദ്ധ പരാമര്‍ശത്തിലൂടെ ബി.ജെ.പി സംസ്ഥാനത്ത് വിഷം ചീറ്റുകയാണെന്നാണ് തൃണമൂലിന്റെ ആരോപണം. ഇതിനിടെയാണ് ദിലീപ് ഘോഷിന്റെ വിശദീകരണം എത്തുന്നത്.
ഒടിഞ്ഞ കാലില്‍ പ്രചാരണം നടത്തുന്നത് മമതക്ക് അനുകൂലമായി സഹതാപതരംഗം സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനെ മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായിരുന്നു. ഇതിനിടെയാണ് വിവാദ പ്രസ്താവനയുണ്ടായത്.