
വാഷിംഗ്ടൺ: അമേരിക്ക - മെക്സിക്കോ അതിർത്തിയിലെ കുടിയേറ്റം നിയന്ത്രിക്കാനുള്ള ചുമതല വൈസ് പ്രസിഡന്റ് കമല ഹാരിസിനെ ഏൽപ്പിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ബൈഡൻ പ്രസിഡന്റായി സ്ഥാനമേറ്റതിന് ശേഷം അമേരിക്കയിലേക്ക് അഭയാർത്ഥികളുടെ ഒഴുക്ക് ക്രമാതീതമായി വർദ്ധിച്ചിരുന്നു. ഇത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബൈഡൻ കമലയെ കുടിയേറ്റവുമായി ബന്ധപ്പെട്ട നയതന്ത്ര ചുമതലകൾ ഏൽപ്പിച്ചത്. മെക്‌സിക്കോ, തെക്കേ അമേരിക്ക എന്നീ രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുമായി കമല സംസാരിക്കും. താൻ ഏറ്റെടുക്കുന്നത് എളുപ്പമുള്ള ചുമതലയല്ല എന്ന് നന്നായി അറിയാമെന്ന് കമല പറഞ്ഞു.