
പരിയേറും പെരുമാളിന് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ധനുഷ് നായകനാകുന്ന കർണ്ണൻ കേരളത്തിൽ ആശിർവാദ് പ്രദർശനത്തിനെത്തിക്കുന്നു. രജീഷ വിജയൻ നായികയായി എത്തുന്ന ചിത്രം ഏപ്രിൽ 9 നാണ് തിയേറ്ററുകളിലെത്തുന്നത്. ലാൽ , ലക്ഷ്മി പ്രിയ ചന്ദ്രമൗലി, യോഗി ബാബു,ഗൗരി കിഷൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ. രജീഷ വിജയൻ അഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രമാണിത്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് തനുവാണ് ചിത്രത്തിന്റെ നിർമാണം.
സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം. ധനുഷ് ഇപ്പോൾ തന്റെ രണ്ടാമത്തെ ഹോളിവുഡ് ചിത്രം 'ദി ഗ്രേ മാന്റെ' ചിത്രീകരണ തിരക്കിലാണ്. കാർത്തിക് സുബ്ബരാജയുടെ ഏറ്റവും പുതിയ ചിത്രത്തിലും ധനുഷാണ് നായകനായി എത്തുന്നത്.
67 മത് ദേശീയ പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ധനുഷാണ്. വെട്രിമാരൻ ചിത്രം അസുരനിലെ പ്രകടനത്തിനായിരുന്നു പുരസ്കാരം നേടിയത്.