wedding

കാൻബറ: വിവാഹ സ്വപ്നങ്ങളിൽ മുഴുകിയിരുന്ന ആസ്ട്രേലിയൻ സ്വദേശികളായ കേറ്റ് ഫോദറിംഗ്ഹാമിനും വെയ്ൻ ബെല്ലിനും മുന്നിൽ തടസ്സമായത് പേമാരിയും വെള്ളപ്പൊക്കവുമായിരുന്നു. ശനിയാഴ്ച ആരംഭിച്ച പെരുമഴയിൽ കേറ്റും കുടുംബവും താമസിച്ചിരുന്ന വിങ്ഹാം എന്ന ചെറിയ പ്രദേശം മൊത്തം വെള്ളത്തിലായി. എന്നാൽ, വിവാഹം മാറ്റി വയ്ക്കാൻ കേറ്റും വെയ്നും തയ്യാറായിരുന്നില്ല.

ഒടുവിൽ എമർജൻസി എയർലിഫ്റ്റിംഗ് വഴിയാണ് വധു വിവാഹവേദിയിലെത്തിയത്. ഒടുവിൽ ഞായറാഴ്ച വൈകുന്നേരം മൂന്നിന് വിവാഹം മംഗളമായി നടന്നു. വെയ്ൻ എന്നോട് 50 മിനിറ്റിനുള്ളിൽ തയ്യാറാകാൻ പറഞ്ഞു. ഹെലികോപ്ടറിൽ വിങ്ഹാം ഷോഗ്രൗണ്ടിൽ ഇറങ്ങി. എല്ലാം വിചാരിച്ചതു പോലെ തന്നെ നടന്നു. എന്നാൽ എന്റെ ബന്ധുക്കൾക്കാർക്കും ചടങ്ങിൽ പങ്കെടുക്കാനായില്ല. ഭാവിയിൽ മക്കളോട് പറയാനുള്ള ഒരു കഥയായി, ഇപ്പോഴും നടന്നതൊന്നും വിശ്വസിക്കാനാകുന്നില്ല. ഞങ്ങളിതെല്ലാം തരണം ചെയ്തുവെന്ന് ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു. -കേറ്റ് പറയുന്നു.