ആധുനിക കാലത്തെ ഏറ്റവും വലിയ എഴുത്തുകാരിൽ ഒരാളായിരുന്നു ഫിലിപ്പ് റോത്ത്. പുലിറ്റ്സർ പ്രൈസും മാൻ ബുക്കറും തേടിയത്തിയ അദ്ദേഹം വോബൽ സമ്മാനത്തിനായി കാത്തുനിൽക്കാതെ 2018ലാണ് 85-ാം വയസിൽ അക്ഷരങ്ങളുടെ ലോകത്ത് നിന്ന് മറഞ്ഞത്.. ജീവിച്ചിരുന്ന കാലത്ത് അമേരിക്കയിലെ തന്നെ ഏറ്റവും വലിയ എഴുത്തുകാരനായി വാഴ്ത്തപ്പെട്ടു ഫിലിപ്പ് റോത്ത്..ഒരിക്കൽ റോത്ത് കുറിച്ച പോലെ പകലത്തെ കൂട്ടുകാർ പുസ്തകങ്ങൾ; രാത്രികളിൽ സ്ത്രീകളും എന്ന വാക്കുകളെ അന്വർത്ഥമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും..
സ്വയംഭോഗത്തെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും ധാരാളിത്തത്തോടെ എഴുതി ഒരു കാലഘട്ടത്തെ സ്വന്തം മാസ്മരിക വലയത്തിലാക്കിയ അനുഭവമാണ് ഫിലിപ്പ് റോത്തിനുള്ളത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ജീവിതം വീണ്ടും ചർച്ചയാവുകയാണ്.. അമേരിക്കൻ എഴുത്തുകാരൻ... ഇപ്പോഴിതാ 'ഫിലിപ് റോത്ത് ഒരു ജീവചരിത്രം ' എന്ന ബ്ലേക്ക് ബെയ്!*!ലി എഴുതിയ പുസ്തകത്തിലൂടെ റോത്തിന്റെ സ്ത്രീചൂഷണം പൂർണമായി പുറത്തുവന്നിരിക്കുന്നു. ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം പോലും ഈ പുസ്തകത്തെ അംഗീകരിക്കുമായിരുന്നു എന്ന വിശേഷണം തന്നെ ഈ ജീവചരിത്രത്തിനു ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം.
23 ാം വയസ്സിലാണ് റോത്ത് ആദ്യമായി വിവാഹിതനാകുന്നത്. നാലു വയസ്സു കൂടുതലുള്ള മാഗി മാർട്ടിൻസൺ എന്ന യുവതിയുമായി; എന്നാൽ അദ്ദേഹം മറ്റു സ്ത്രീകളുമായി കിടക്ക പങ്കിടാറുണ്ട് എന്ന രഹസ്യം അവർ കണ്ടുപിടിക്കുമ്പേഴേക്കും റോത്ത് പ്രശസ്തനായിരുന്നു; ഗർഭിണിയായ ഒരു യുവതിയെ ഉപയോഗിച്ച് റോത്തിനെ കുടുക്കാൻ മാഗി ശ്രമിച്ചു. തന്റെ ഗർഭത്തിലെ ശിശു റോത്തിന്റെ കുട്ടിയാണെന്ന് അവകാശപ്പെട്ട് അവർ രംഗത്തുവരികയും ചെയ്തു. അതോടെ മാഗിയുമായുള്ള വിവാഹബന്ധം വേർപെടുത്തുന്നതിനെക്കുറിച്ച് അദ്ദേഹം തീരുമാനിച്ചിരുന്നു..പക്ഷേ അദ്ദേഹത്തിന്റെ സ്വത്ത് അവരുമായി പങ്കുവയ്‌ക്കേണ്ടതുണ്ടായിരുന്നു. മനസ്സില്ലാമനസ്സോടെ നിയമത്തിന്റെ വഴി തേടാൻ അദ്ദേഹം തുടങ്ങിയപ്പോൾ മാഗി അപ്രതീക്ഷിതമായി ഒരു കാറപകടത്തിൽ. മരിച്ചു; പിന്നീടെഴുതിയ നോവലിലെ നായികയെ കുരങ്ങിനോടാണ് റോത്ത് ഉപമിച്ചത്;
റോത്തിന്റെ രണ്ടാം വിവാഹം ദീർഘകാലത്തെ സുഹൃത്തുമായായിരുന്നു; ക്ലെയർ ബ്ലൂം. എന്നാൽ റോത്ത് എഴുതുന്നതിനും മുൻപേ അവർ അദ്ദേഹത്തെക്കുറിച്ചും അവരുടെ ദാമ്പത്യം തകർന്നതിനൈക്കുറിച്ചും എഴുതി പ്രസിദ്ധീകരിച്ചു. '
കണക്ടിക്കട്ടിൽ 40 ഏക്കറിലെ വീട്ടിലായിരുന്നു അക്കാലത്തെ അദ്ദേഹത്തിന്റെ ജീവിതം. ബ്ലൂമിന്റെ മകൾ തങ്ങളോടൊപ്പം ജീവിച്ചതും റോത്ത് വെറുത്തിരുന്നു ' വീട്ടിൽ സുന്ദരിയായ ഒരു യുവതിയുണ്ടായിരിക്കുകയും അവരുമായി ശാരീരിക ബന്ധമില്ലാതെ ജീവിക്കുകയും ചെയ്യേണ്ടിവരുന്നതിന്റെ ദുരന്തം'. എന്ന് ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്..
റോത്തിനു ബന്ധമുണ്ടായിരുന്നതെല്ലാം അദ്ദേഹത്തേക്കാൾ ഇളയ സ്ത്രീകളുമായായിരുന്നു. 40ാം വയസ്സിൽ കൂട്ടുകാരിയായി കൂടെക്കൂട്ടിയത് 19 വയസ്സുകാരിയെ. യൗവനകാലത്ത് റോത്തിന് ചുറ്റും യുവതികളുടെ കൂട്ടമായിരുന്നു.. റോത്തിന്റെ കൂട്ടുകാരികൾ എന്നുപറയാൻ അവർ പരസ്പരം മത്സരിച്ചിരുന്നു.
ജൂതകുടുംബ ജീവിതത്തിൽനിന്നും അമേരിക്കൻ ആദർശരൂപങ്ങളിൽനിന്നും പ്രചോദിതനായാണ് ഫിലിപ്പ് റോത്ത് അദ്ദേഹത്തിന്റെ കൃതികൾ രചിച്ചത്. 1959 ൽ പുറത്തിറങ്ങിയ ഗുഡ്‌ബൈ കൊളംബസ് )െഎന്ന ചെറുകഥാ സമാഹാരത്തിലൂടെയാണ് റോത്ത് പ്രശസ്തിയിലേക്കുയർന്നത്. പിന്നീട് നോവൽ രചനയിലേക്ക് കടന്നു.
നിരവധി ചരിത്ര നോവലുകൾ റോത്ത് എഴുതിയിട്ടുണ്ട്. 1997ൽ അമേരിക്കൻ പാസ്ചറൽ എന്ന നോവലിനാണ് പുലിറ്റ്സർ പുരസ്‌കാരം ലഭിച്ചത്. 2009 ഓടെയാണ് എഴുത്തുജീവിതത്തിന് റോത്ത് വിരാമമിട്ടത്