zeus-canal

കയ്റോ: സൂയിസ് കനാൽ ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ച് വിലങ്ങനെ നിലം തൊട്ട് നിൽക്കുന്ന എവർഗ്രീൻ കപ്പൽ നീക്കാനുള്ള ശ്രമം രണ്ടാം ദിനവും പരാജയപ്പെട്ടു.

ടഗ്​ ബോട്ടുകൾ ഉപയോഗിച്ച്​ വലിച്ച്​ കപ്പൽ നേരെയാക്കാൻ ശ്രമം തുടരുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. എവർഗ്രീന് രണ്ടു ലക്ഷം മെട്രിക്​ ടൺ ഭാരമുണ്ട്. അപകട സാദ്ധ്യത കണക്കിലെടുത്ത്​ രക്ഷാ ദൗത്യം ബുധനാഴ്ച രാത്രി നിറുത്തിവച്ചിരുന്നു. 100 ലേറെ കപ്പലുകൾ ഗതാഗതം വഴിമുട്ടി പാതിവഴിയിൽ നിറുത്തിയിട്ട നിലയിലാണ്​. എണ്ണ മുതൽ അവശ്യ വസ്​തുക്കൾ വരെ കയറ്റിയ കപ്പലുകളാണിവ​. ഞായറാഴ്​ചയോ തിങ്കളാഴ്ചയോ മാത്രമേ കപ്പൽ ശരിയായ ദിശയിലേക്ക്​ കൊണ്ടുവരാനാകൂ എന്നാണ്​ പ്രാഥമിക നിഗമനം. അതുകഴിഞ്ഞ്​ സാ​ങ്കേതിക പരിശോധന കൂടി പൂർത്തിയായ ശേഷമാകും ഗതാഗതം പുനഃരാരംഭിക്കുക. ഈജിപ്​തിന്റെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സാണ്​ സൂയസ്​ കനാൽ. പ്രതിദിനം 960 കോടി ഡോളറിന്റെ ചരക്ക്​ സൂയസ്​ കനാൽ കടന്നുപോകുന്നുവെന്നാണ്​ കണക്ക്​