kk

തിരുവനന്തപുരം: എൻ.എസ്.എസ് നേതൃത്വത്തിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കേരള ലാറ്റിൻ കാത്തലിക് അസോസിയേഷനും രംഗത്തെത്തി. കൊല്ലം ബിഷപ്പിനെതിരായ മുഖ്യമന്ത്രിയുടെ വിമർശനം അപക്വമെന്നും മുഖ്യമന്ത്രി സ്വന്തം നിലവിട്ടു വിമർശിക്കുന്നുവെന്നും കെ.എല്‍.സി.എ പറഞ്ഞു.

സൈബർ ഗുണ്ടകളെ കൊണ്ടു പുലഭ്യം പറയിക്കുകയാണ്, ഇതിനു സമുദായം തിരഞ്ഞെടുപ്പിൽ മറുപടി നൽകും. ആഴക്കടൽ മത്സ്യബന്ധന കരാറിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്കു പുറത്തുവന്നതിനെപ്പറ്റി അദ്ദേഹത്തിനെന്താണ് പറയാനുള്ളത്. നുണകൾ മാത്രം പറഞ്ഞു മത്സ്യതൊഴിലാളി സമൂഹത്തെ ഇനിയും പറ്റിക്കാമെന്നു കരുതരുതെന്നും സത്യം പറയുന്നവരെ ആക്ഷേപിക്കരുതെന്നും കെ.എൽ.സി.എ കൊല്ലം രൂപത കമ്മിറ്റി വിമര്‍ശിച്ചു.