
കൊച്ചി: കൊവിഡിന്റെ രണ്ടാംവരവിൽ ആശങ്കപ്പെട്ട് ഓഹരി വിപണികൾ തുടർച്ചയായ രണ്ടാംദിനവും കനത്ത നഷ്‌ടത്തിലേക്ക് കൂപ്പുകുത്തി. 740 പോയിന്റിടിഞ്ഞ് 48,440ലാണ് സെൻസെക്‌സ് വ്യാപാരാന്ത്യമുള്ളത്; നിഫ്‌റ്റി 224 പോയിന്റിടിഞ്ഞ് 14,325ലും. രണ്ടുദിവസത്തിനിടെ സെൻസെക്‌സിന്റെ മൂല്യത്തിൽ നിന്ന് കൊഴിഞ്ഞത് ഏഴു ലക്ഷം കോടി രൂപയാണ്. മൂല്യം 205.76 ലക്ഷം കോടി രൂപയിൽ നിന്ന് 198.75 ലക്ഷം കോടി രൂപയായി കുറഞ്ഞു.
മാരുതി സുസുക്കി, ഭാരതി എയർടെൽ, എച്ച്.യു.എൽ., ബജാജ് ഓട്ടോ, എൻ.ടി.എഫ്.സി., ബജാജ് ഫിനാൻസ് എന്നിവയാണ് ഏറ്റവുമധികം നഷ്‌ടം നേരിട്ട ഓഹരികൾ. ഡോ. റെഡ്ഡീസ് ലാബ്, ഐ.സി.ഐ.സി.ഐ ബാങ്ക്, എൽ ആൻഡ് ടി., എച്ച്.ഡി.എഫ്.സി എന്നിവ നേട്ടമുണ്ടാക്കിയെങ്കിലും സെൻസെക്‌സിന്റെ കനത്തനഷ്‌ടത്തിന്റെ ആക്കം കുറയ്ക്കാനായില്ല.