abdhul-salam

മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആരാധന മൂലമാണ് താൻ ബിജെപിയിൽ ചേർന്നതെന്നും അഴിമതിയില്ലാത്ത പാർട്ടിയാണ് ബിജെപിയെന്നും തിരൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായ അബ്‌ദുൾ സലാം. ആർഎസ്എസുകാരെ സംഘി എന്ന് വിളിച്ച് അപമാനിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. അസത്യങ്ങൾ പറഞ്ഞുകൊണ്ട് കേരളത്തിലെ ബിജെപിയെ ചിലർ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ചൈന ഇന്ത്യയെ ആക്രമിക്കുകയാണെങ്കിൽ ആദ്യം അതിർത്തിയിൽ പോയി ആർഎസ്എസുകാരാണെന്നും വേറെയാരും അതിന് തയ്യാറാകില്ലെന്നും അബ്‌ദുൾ സലാം പറയുന്നു.

'പലരും എന്നോട് ചോദിച്ചു, സാര്‍ മോഡിക്ക് പഠിക്കുവാണോ, മോഡി സാറിന് പഠിക്കുവാണോയെന്ന് . ഗ്രീന്‍ ഇന്ത്യ, ക്ലീന്‍ ഇന്ത്യ, സ്മാര്‍ട്ട് ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ കോഴിക്കോട് ഞാന്‍ സ്വപ്‌നം കണ്ടതാണ്. അങ്ങനെയൊരു പ്രധാനമന്ത്രിയോടുള്ള ആരാധന കൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നത്. കള്ളത്തരങ്ങള്‍ പറഞ്ഞ് കേരളത്തിലെ ബിജെപിയെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. അത് ആരാണെന്ന് നോക്കിയാല്‍ നമ്മുക്ക് കാണാം.'-അദ്ദേഹം പറയുന്നു. കോഴിക്കോട് സര്‍വകലാശാലയിലെ മുന്‍ വിസി കൂടിയായ അബ്‌ദുൾ സലാം 2019ലാണ് ബിജെപിയില്‍ ചേര്‍ന്നത്.