
മസ്‌കറ്റ്: ഒമാനില്‍ പുല്ലു കയറ്റി വന്ന ട്രക്കിന് തീപിടിച്ച് അപകടം. ഇബ്രയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. തീപിടിത്തത്തിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നിന്നുള്ള അഗ്നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിക്കുകയുണ്ടായി.