back-pain

നടുവേദന ഇപ്പോൾ പ്രായഭേദമില്ലാതെ എല്ലാവരെയും അലട്ടുന്നു. ജീവിതശൈലിയിലെ പ്രശ്നങ്ങൾ നിമിത്തം അസ്ഥി തേയ്മാനം, ഡിസ്ക് തേയ്മാനം എന്നിവയും ഉണ്ടാകുന്നു. ഭക്ഷണരീതി, വ്യായാമക്കുറവ്, ജോലി ഭാരം, വാഹനങ്ങളുടെ ഉപയോഗം എന്നീ കാരണങ്ങൾമൂലവും നടുവേദന ഉണ്ടാകാം. ആർത്തവവിരാമത്തിന് ശേഷവും പ്രസവസംബന്ധമായും നടുവേദനയുണ്ടാകുന്നത് സാധാരണമാണ്.

നല്ല വിശ്രമം ലഭിച്ചാൽ പലപ്പോഴും നടുവേദന കുറയാറുണ്ട്. തുടർച്ചയായി ഒരേ രീതിയിൽ ഇരുന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കി അല്പസമയം നടക്കുകയോ വിശ്രമിക്കുകയോ ചെയ്യുക. നടുവിന് താങ്ങ് നൽകുന്ന കസേരകൾ ഉപയോഗിക്കുക. എപ്പോഴും നട്ടെല്ല് നിവർത്തി ഇരിക്കുക. കാൽസ്യം, സിങ്ക് എന്നിവയടങ്ങിയ ഭക്ഷണം കഴിക്കുക. ദിവസവും വ്യായാമം ചെയ്യുക. വേദന അസഹനീയമായാൽ ഡോക്ടറെ സമീപിക്കുക.